മയ്യിൽ :- തളിപ്പറമ്പ് സൗത്ത് സബ് ജില്ല അറബിക് അക്കാദമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല മയ്യിൽ ബി ആർ സി ഹാളിൽ വെച്ച് ചേർന്നു. സബ് ജില്ലയിലെ എൽ പി, യുപി ഹൈസ്കൂൾ അറബിക് അദ്ദ്യാപകർ പങ്കെടുത്ത ശിൽപശാല എ ഇ ഒ സുധാകർ ചന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു.
അലിഫ് ടാലന്റ് ടെസ്റ്റ് ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കമ്പിൽ മാപ്പിള ഹയർ സെകന്ററി സ്കൂളിലെ മുഹമ്മദ് റസൽ, റ ഫാത്തിമ എന്നിവർക്ക് ബി പി സി ഗോവിന്ദൻ എടാടത്തിൽ അനുമോദനവും സ്നേഹോപഹാരവും നൽകി. ഐ എം ഇ അബൂബക്കർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് അഞ്ചു സെഷനുകളിലായി വിവിധ അവതരണങ്ങൾ നടന്നു. ടീച്ചിംഗ് മാന്വൽ, അക്കാദമിക് മാസ്റ്റർ പ്ലാൻ, കുട്ടിയെ അറിയാൻ, മോഡൽ ക്ലാസ്സ്, ഹയ്യാനതക്കല്ലം എന്നീ സെഷനുകൾ യദാക്രമം നസീർ മാസ്റ്റർ, ഷമീറ ടീച്ചർ, അനീസ് മാസ്റ്റർ, ഫർ സീന ടീച്ചർ, സദാദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
പുതിയ കോംപ്ലക്സ് സെക്രട്ടറിയായി അനീസ് പാമ്പുരുത്തിയെ തെരഞ്ഞെടുത്തു. ടി സി അശ്രഫ് മാസ്റ്റർ ശിൽപശാലയിൽ അദ്ധ്യഷത വഹിച്ചു. കബീർ മാസ്റ്റർ, ശുക്കൂർ കണ്ടക്കൈ, അശ്രഫ് കോളാരി തുടങ്ങിയവർ ആശംസകൾ നേർന്നു. സദാദ് മാസ്റ്റർ സ്വാഗതവും കെ എം പി അശ്രഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.