മയ്യിൽ :- പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ മഠത്തിൽ താഴെ, വള്ളിയോട്ട് അണക്കെട്ടുകൾ പുതുക്കിപ്പണിത് വള്ളിയോട്ട്, മാന്തവയൽ പാടശേഖരങ്ങളിലെ നെൽകൃഷിക്ക് ജലലഭ്യത ഉറപ്പു വരുത്തണമെന്നും, കോവിഡ് കാലത്ത് നിർത്തി വെച്ച മയ്യിൽ വില്ലേജ് ഓഫീസ് റൂട്ടിലെ ബസ് സർവ്വീസുകൾ പുന:സ്ഥാപിക്കണമെന്നും കർഷക സംഘം മയ്യിൽ വില്ലേജ് സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ജയകേരള വായനശാലയിൽ ഒരുക്കിയ സി.വി. കമലാക്ഷി നഗറിൽ സംഘം സംസ്ഥാന കമ്മറ്റി അംഗം ടി.എം. ജോഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ.പ്രഭാകരൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഇ.പി.രാജൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വി .വി. അജീന്ദ്രൻ സ്വാഗതവും ടി.കെ. സത്യൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി.കെ.പ്രഭാകരൻ ( പ്രസി.) ഇ.പി.രാജൻ (സെക്ര.) ടി.കെ. സത്യൻ (ട്രഷ.) എം.വി.രാധാമണി (വൈ: പ്ര :) പി. പുരുഷോത്തമൻ (ജോ: സെ: ) എന്നിവരെ തിരഞ്ഞെടുത്തു.