മയ്യിൽ:- വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മയ്യിൽ ഇലക്ടിസിറ്റി സെക്ഷൻ ഓഫീസിന് മുമ്പിൽ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ DCC വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം. ശിവദാസൻ , DCC സെക്രട്ടറി കെ.സി. ഗണേശൻ , കോൺഗ്രസ് ,യൂത്ത് കോൺസ് ജില്ലാ സെക്ട്ടറി ശ്രീജേഷ് കൊയിലേര്യൻ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ കോ-ഓർഡിനേറ്റർ C. H. മൊയ്തീൻ കുട്ടി ബ്ലോക്ക് കോൺസ് സെക്രട്ടറി എം.വി.ഗോപാലൻ നമ്പ്യാർ, മണ്ഡലം സെക്രട്ടറി ജിനീഷ് ചാപ്പാടി എന്നിവർ സംസാരിച്ചു.