മയ്യിൽ:- പെൻഷൻ ഭവനിൽ നടന്ന കെ.എസ്.എസ്.പി.യു മയ്യിൽ യൂണിറ്റ് കൺവെൻഷൻ ജില്ലാ ട്രഷറർ ഇ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് കോരമ്പേത്ത് നാരായണന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ ബ്ലോക്ക് സെക്രട്ടറി സി. പത്മനാഭൻ കെ.സി. പത്മനാഭന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് എ.സി. ബീന, സി.ഭാസ്ക്കരൻ, കെ.ബാലകൃഷൺ, കെ.വി. ജനാർദ്ദനൻ ,എം.ഗോവിന്ദൻ മുതലായ നവാഗതരെ സംഘടനയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ, കെ.വി. യശോദ, കെ. ശ്രീധരൻ, പി.രാഘവൻ, സി.വി. ഭാസ്ക്കരൻ ,ഡോ : കെ. രാജഗോപാലൻ, കെ.മജീദ്, എന്നിവർ ആ ശംസാ പ്രസംഗം നടത്തി. യൂനിറ്റ് സെക്രട്ടറി ഇ.പി.രാജൻ സ്വാഗതവും പി.കെ.രമണി നന്ദിയും പറഞ്ഞു.