വായനച്ചങ്ങാത്തം: തായം പൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഉൾപ്പെടെ പത്ത് ഗ്രന്ഥാലയങ്ങൾക്ക് മികവ് പുരസ്‌കാരം

 

 


കണ്ണൂർ :- സമഗ്ര ശിക്ഷാ കേരളം ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ നടപ്പാക്കിയ വായനച്ചങ്ങാത്തം വായനശാലകളിൽ മികച്ച പ്രവർത്തനം നടത്തിയ പത്ത് ഗ്രന്ഥാലയങ്ങൾക്ക് മികവ് പുരസ്‌കാരം.

 സഫ്ദർ ഹാശ്മി തായം പൊയിൽ,കയരളം യുവജന ഗ്രന്ഥാലയം,കൈരളി ചെറുപഴശ്ശി,സർഗ ചേതന കൊട്ടില, വളപട്ടണം പഞ്ചായത്ത് ലൈബ്രറി, , കുളപ്പുറം വായനശാല,  വള്ളത്തോൾ സ്മാരക വായനശാല ഏറ്റുകുടുക്ക, ഗ്രാമോദ്ധാരണ വായനശാല ആറ്റടപ്പ, , ഗ്രാമീണ വായനശാല ചെറുപുഴ, വേങ്ങാട് യുവജന വായനശാല എന്നിവയാണ് പുരസ്‌കാരത്തിനർഹമായത്.  

പുരസ്‌കാര വിതരണം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് ഡി പി സി ഹാളിൽ മന്ത്രി എം വി ഗോവിന്ദൻ നിർവഹിക്കും. കുട്ടികളുടെ സ്വതന്ത്രവായനയും സർഗാത്മകതയും പരിപോഷിക്കാൻ സമഗ്ര ശിക്ഷ നടപ്പിലാക്കിയ പദ്ധതിയാണ് വായനച്ചങ്ങാത്തം. ജില്ലയിൽ ലൈബ്രറി കൗൺസിലുമായി ചേർന്ന് അവധിക്കാലത്ത് ഗ്രന്ഥാലയം കേന്ദ്രീകരിച്ച് പുസ്തക പരിചയം, ആസ്വാദനം, വായനചർച്ച, സർഗോത്സവം എന്നിവ നടത്തി. 560 വായനശാലയിൽ പതിനായിരത്തിലെ റെ കുട്ടികൾ പങ്കെടുത്തു. 6000 കുട്ടികൾ പുതുതായി അംഗത്വം നേടി. കൈയെഴുത്തു മാസികകൾ തയ്യാറാക്കി.  ഇതിലെ മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഡിസംബറിൽ  പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ വിനോദ് ഇ സി അറിയിച്ചു.

Previous Post Next Post