സ്‌കൂൾ വിക്കി' അവാർഡുകൾ:കമ്പിൽ മാപ്പിള ഹൈസ്കൂൾ ഏറ്റുവാങ്ങി

 


തിരുവനന്തപുരം:- കൈറ്റിന്റെ സ്‌കൂൾ വിക്കി പോർട്ടലിൽ മികച്ച താളുകൾ ഒരുക്കിയ സ്‌കൂളുകൾക്കുള്ള പുരസ്‌കാര വിതരണം  പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം കമ്പിൽ മാപ്പിള എച്ച് എസ് എസ്, മുഴക്കുന്ന് ജി യു പി എസ്, പെരിങ്ങത്തൂർ എൻ എ എം എച്ച് എസ് എസ് എന്നീ സ്‌കൂളുകൾ നേടി. ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനതലത്തിൽ പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.

 നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി. കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, എസ്സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

Previous Post Next Post