തളിപ്പറമ്പ :- കണ്ണൂർ ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂലൈ 19 മുതൽ തളിപ്പറമ്പ് സർസയ്യിദ് കോളേജ് ഇൻഡോർ കോർട്ടിൽ വെച്ച് നടന്ന കണ്ണൂർ ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) ചാമ്പ്യൻഷിപ്പ് സമാപിച്ചു.
സമാപന ചടങ്ങിൽ തളിപ്പറമ്പ് സർസയ്യിദ് കോളേജ് മാനേജർ അഡ്വ. പി മഹമ്മൂദ് സമ്മാനദാനം നിർവ്വഹിച്ചു. കാനന്നൂർ ഡിസ്ട്രിക് മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷൻ സെക്രട്ടറി മഹമ്മൂദ് അള്ളാംകുളം വിശിഷ്ടാതിഥിയായി പങ്കെടുത്തു. കെ ഡി ബി എസ് എ ട്രഷറർ ശ്രീ ബാബു പന്നേരി അദ്ധ്യക്ഷത വഹിച്ചു. സർ സയ്യിദ് കോളേജ് പ്രിൻസിപ്പാൾ ഡോ ഇസ്മായിൽ ഒലായിക്കര, കായിക വകുപ്പദ്ധ്യക്ഷൻ ഡോ കെ പി മഹേഷ്, കെ ഡി ബി എസ് എ സീനിയർ വൈസ് പ്രസിഡന്റ് കെ രാജേഷ് എന്നിവർ സംസാരിച്ചു.