ചാലോട് ജംഗ്ഷനിൽ വാഹനാപകടം; ബൈക്ക് യാത്രികന് പരിക്ക്



 കണ്ണൂർ:-ചാലോട്  ജംഗ്ഷനിൽ വീണ്ടും വാഹനാപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ആൾട്ടോ കാറിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ  മശൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ ഭാഗത്ത് നിന്ന് വന്ന ബൈക്കും ഇരിക്കൂർ ഭാഗത്ത് നിന്ന് വന്ന ബൈക്കും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മട്ടന്നൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറിൽ ഇടിക്കുക ആയിരുന്നു. 

കഴിഞ്ഞ ദിവസം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരൻ കണ്ണൂർ ചാലാട് പന്നേൻപാറ സ്വദേശി പി.കെ പവിത്രൻ മരിച്ചിരുന്നു.

Previous Post Next Post