കണ്ണൂർ:-മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കായപൊയിൽ, തോക്കാട്, എടോളി, പച്ചാണി, കൂത്തമ്പലം ട്രാൻസ്‌ഫോർമറുകളിൽ ജൂലൈ 22 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ നോബിൾ ക്രഷർ, പ്രീമിയർ ക്രഷർ, മഹാരാജ, കൊളച്ചേരിമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 22 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പുറത്തീൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 22 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് 5.30 മണി വരെയും കോളിൻമൂല, മാവിലച്ചാൽ, ഏച്ചൂർ കോളനി, സിദ്ദിഖ് പള്ളി ട്രൻസ്‌ഫോർമർ പരിധികളിൽ ജൂലൈ 22 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷിലെ ചേറ്റടി, പുള്ളവനം, മൈക്കാട്, കോട്ടയംതട്ട്, കൂവച്ചി, ഓറക്കുണ്ട്, പൂപ്പറമ്പ, പൂപ്പറമ്പ ടവർ, മുയിപ്ര, ഏരു വേശ്ശി, പുലിക്കുരുമ്പ ടവർ എന്നിവിടങ്ങളിൽ ജൂലൈ 22 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയം വാരം ടാക്കീസ് എന്നീ ഭാഗങ്ങളിൽ ജൂലൈ 22 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജൂലൈ 22 വെള്ളിയാഴ്ച രജിസ്ട്രാർ ഓഫീസ്, കെഎസ്ഇബി ഓഫീസ് പരിസരം, ആശാരിക്കുന്ന് ഭാഗം, കാടാച്ചിറ ഹൈസ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ച ഒരു മണി വരെയും പുഞ്ചിരിമുക്ക് ട്രാൻസ്‌ഫോർമർ ഭാഗത്ത് രാവിലെ ഏഴ് മുതൽ 12 മണി വരെയും തൃക്കപാലം ട്രാൻസ്‌ഫോർമർ ഭാഗത്ത് ഉച്ച 12 മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.