മയ്യിൽ:-യങ് ചാലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിച്ച മൺസൂൺ പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരത്തിൽ മയ്യിൽ റോയൽ ഇലക്ട്രോണിക്സ് ജേതാക്കളായി. ചമയം വസ്ത്രാലയം റണ്ണറപ്പായി. ആറ് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
സമാപനസമ്മേളനത്തിൽ വിജയികൾക്ക് ഇന്ത്യൻ ഫുട്‌ബോൾ താരം എൻ.പി.പ്രദീപ് ട്രോഫി കൈമാറി. എം.വി.കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. എൽ.എം.കുഞ്ഞിരാമൻ, പി.കെ.നാരായണൻ, കെ.മധുസൂദനൻ, കെ.കെ.പവിത്രൻ, കൈപ്രത്ത് ചന്ദ്രൻ, പി.ശശി, വി.വി.നിയാസ്, പി.പ്രജീഷ് എന്നിവർ സംസാരിച്ചു.