മയ്യിൽ :- മയ്യിൽ പഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ പട്ടിക അംഗീകരിക്കാനുള്ള ഗ്രാമസഭ ഓഗസ്റ്റ് ഒന്ന് മുതൽ ആറു വരെ നടക്കും.ഇതിനു മുന്നോടിയായി എല്ലാ വാർഡിലും ഗ്രാമസഭ സംഘാടക സമിതിയായ വാർഡ് വികസന സമിതി യോഗം ചേരാൻ തീരുമാനമായി.
ഗ്രാമസഭ കോ കോർഡിനേറ്റർമാരുടെ യോഗം 30 നു 3 മണിക്ക് പഞ്ചായത്ത് ഹാളിൽ ചേരും.ഐ എൽ ജി എം എസ് സിറ്റിസൺ പോർട്ടൽ വിശദീകരണം,2021 -22 അഡിഷണൽ ഗുണഭോക്തൃ പട്ടിക അംഗീകരിക്കൽ,തുടർ സാക്ഷരത പത്താമുദയം എന്നിവയാണ് മറ്റു അജണ്ടകൾ.ഗ്രാമസഭയിൽ മുഴുവൻ വോട്ടർമാരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് കെ കെ റിഷ്‌ന അഭ്യർത്ഥിച്ചു.