വടുവൻകുളം:- തലയിൽ പ്ലാസ്റ്റിക് കുപ്പി കുടുങ്ങിയ നായ രണ്ട് ദിവസങ്ങളിലായി വടുവൻകുളത്ത് പല ഭാഗങ്ങളിലായി ഓടി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇന്നലെ വടുവൻകുളത്തെ ഒരു വീടിൻറെ വിറകു പുരയിൽ അവശനായി കണ്ട നായയെ രക്ഷിക്കുകയായിരുന്നു.കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ് സി,ആറാം വാർഡ് മെമ്പർ യു മുകുന്ദൻ ,രണ്ടാം വാർഡ് മെമ്പർ എ മിനി,മൃഗ ഡോക്ടർ വിനീത്,നാട്ടുകാരായ മോഹനൻ, സുമേഷ്,പ്രേമൻ, രാഹുൽ എന്നിവർ നേതൃത്വം നൽകി.