Home കനത്ത മഴയിൽ പെരുമാച്ചേരിയിൽ വീടു തകർന്നു Kolachery Varthakal -July 13, 2022 പെരുമാച്ചേരി :- ഇന്നലെ രാത്രിയിലെ കനത്ത മഴയിൽ പെരുമാച്ചേരി കോറോത്ത് ലീലയുടെ വീട് തകർന്നു. ആൾ താമസമുള്ള വീടിൻ്റെ ഒരു വശം പൂർണ്ണമായും നിലംപൊത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഈ സമയത്ത് വീട്ടിൽ താമസക്കാർ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല.