ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും പ്രതിഷേധ സംഗമവും നടത്തി

 



കണ്ണൂർ:- മാധ്യമപ്രവർത്തകൻ കെ. എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും പ്രതിഷേധ സംഗമവും നടത്തി.കണ്ണൂർ പ്രസ് ക്ലബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നുനടന്ന പ്രതിഷേധ സംഗമം കെയു ഡബ്ലിയു ജെ സംസ്ഥാന കമ്മിറ്റിയംഗം യു.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വിജേഷ്, സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ഹാരിസ്, മുൻ ജില്ലാ സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.

Previous Post Next Post