ഫയൽ തീർപ്പാക്കൽ യജ്ഞം; ഞായറാഴ്ച പ്രവൃത്തിക്കുന്ന പഞ്ചായത്തുകളുടെ പ്രവർത്തനം പരിശോധിക്കുന്നതിനായി മന്ത്രി മയ്യിൽ ഗ്രാമപഞ്ചായത്തിലെത്തി


മയ്യിൽ :- 
ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച പ്രവൃത്തിക്കുന്ന പഞ്ചായത്തുകളുടെ പ്രവർത്തനം പരിശോധിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മയ്യിൽ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ന, DDP അരുൺ , വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ , സെക്രട്ടറി പി ബാലൻ, എൻ അനിൽകുമാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. പഞ്ചായത്തിൽ ഫയൽ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗത്തിൽ മന്ത്രി സംസാരിച്ചു.






Previous Post Next Post