ഐ ആർ പി സിക്ക് സഹായം നൽകി

 


മയ്യിൽ :-കയരളം കിളിയളത്തെ ചിരുതൈ അമ്മയുടെ പതിനാലാം ചരമദിനത്തിൽ ഐ.ആർ.പി.സി. കണ്ണൂർ സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണം, കയരളം ലോക്കലിന് ഒരു വീൽ ചെയർ , കണ്ടക്കൈ ലോക്കലിന് സാമ്പത്തീക സഹായം എന്നിവ കൈമാറി. 

മകൻ രവി നമ്പ്രം , കൊച്ചു മക്കൾ രസ്നാ രാജീവ്, രനിൽ നമ്പ്രം , ശിവ പ്രസാദ്, സുധീഷ് കാഞ്ഞിലേരി എന്നിവരിൽ നിന്ന് , സി.പി.ഐ.എം ഏരിയാ സെക്രട്ടരി എൻ. അനിൽ കുമാർ , പഞ്ചായത്ത് വൈ.പ്രസി.ഏ.ടി.ചന്ദ്രൻ , ലോക്കൽ സെക്രട്ടരി മാരായ ടി.പി. മനോഹരൻ 'എം.സി. ശ്രീധരൻ , പഞ്ചായത്ത് മെമ്പർമാരായ എം.രവി മാസ്റ്റർ, ശാലിനി,കൺവീനർ കെ.ദാമോദരൻ, കെ. പത്മിനി എന്നിവർ ചേർന്ന് സഹായം ഏറ്റുവാങ്ങി.




Previous Post Next Post