കുറ്റ്യാട്ടൂർ:-അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മാണിയൂർ ഈസ്റ്റ് വില്ലേജ് സമ്മേളനം
സഖാവ് എം സി ജോസഫൈൻ നഗർ ഭഗവതി വിലാസം എ എൽ പി സ്കൂൾ കട്ടോളിയിൽ വെച്ച് നടന്നു. സ്വാഗത സംഘം ചെയർമാൻ കെ ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു. സി കെ ചന്ദ്രമതി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സഖാവ് ടി കെ സുലേഖ ഉദ്ഘാടനം ചെയ്തു വില്ലേജ് സെക്രട്ടറി അജിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ വി ഉഷ രക്തസാക്ഷി പ്രമേയവും വി വി വിജയലക്ഷ്മി അനുശോചന പ്രമേയവും അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി സഖാവ് ടി വസന്തകുമാരി സംസാരിച്ചു. ഏരിയ കമ്മിറ്റിയ്ക്ക് വേണ്ടി എം വി സുശീല, പി ശാന്തകുമാരി, പി പി റെജി, വി വി ഷീല എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി
പ്രസിഡണ്ട് -വി.വി.വിജയലക്ഷ്മി
വൈസ് പ്രസിഡണ്ട് - എം.പി. രേവതി, എൻ.വി.സുഭാഷിണി
സെക്രട്ടറി -പി. അജിത
ജോ: സെക്രട്ടറി -ടി.സുമതി, വി.സുജിത
എന്നിവരെ തിരഞ്ഞെടുത്തു.