തളിപ്പറമ്പ്:- വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന റിട്ട.പഞ്ചായത്ത് സെക്രട്ടെറി മരിച്ചു.മുയ്യം വരഡൂലിലെ മുണ്ടക്കത്തറമ്മല്‍ എം.ടി.ഗോപി(57) ആണ് മരിച്ചത്. നാറാത്ത്, പട്ടുവം, , പാട്യം, പെരിങ്ങോം-വയക്കര, പാപ്പിനിശേരി പഞ്ചായത്തുകളില്‍ സെക്രട്ടെറിയായി പ്രവര്‍ത്തിച്ച ഗോപി പയ്യന്നൂരില്‍ പഞ്ചായത്ത് ഓഡിറ്റ് വിഭാഗത്തില്‍ സീനിയര്‍ സൂപ്രണ്ടായാണ് വിരമിച്ചത്.
രണ്ട് മാസം മുമ്പ് കണ്ണൂര്‍ എ.കെ.ജി ആശുപത്രിക്ക് മുന്നില്‍ വെച്ച് സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് പരിക്കേറ്റത്.അപകടത്തെതുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു.