കൊളച്ചേരി: - കർക്കടകവാവ് ദിനത്തിൽ ആത്മാക്കളുടെ സ്മരണപുതുക്കലിനായി ക്ഷേത്രവളപ്പിൽ തെങ്ങിൻതൈകൾ നട്ടു. ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര വളപ്പിലാണ് വാവ് ദിനത്തിൽ ഭക്തർ 12 തെങ്ങിൻതൈകൾ നട്ടത്. തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യ തെങ്ങിൻതൈ നടീൽ നടത്തി.
ക്ഷേത്രപരിപാലന സമിതി സെക്രട്ടറി പി.പി.കുഞ്ഞിക്കണ്ണൻ, പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ, പി.വേണുഗോപാലൻ എന്നിവർ നേതൃത്വം നൽകി.