മയ്യിൽ:-മയ്യിൽ സ്കൂൾ വാൻ കാറിനുപിന്നിലിടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെ ക്കൻഡറി സ്കൂളിലെ എട്ടാംതരം വിദ്യാർഥി കെ.മുഹമ്മദ് അനസ് (13), ആറാംതരം വിദ്യാർഥികളായ അസ്ഹബ് (11), നാസിൽ (11) എന്നിവർ ക്കാണ് നിസ്സാര പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഒൻപതിന് മയ്യിൽ ഭാഗത്തേക്ക് വന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് അപകടമുണ്ടായത്. വാനിൽ പത്ത് വിദ്യാർഥികളാണുണ്ടായിരുന്നത്. പരിക്കേറ്റ വരെ മയ്യിലെ ക്ലിനിക്കിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. വാനിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.