കൊളച്ചേരി :- പാടിയിൽ അങ്കണവാടിയുടെ നേതൃത്വത്തിൽ പ്രദേശത്തെ SSLC, +2, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ആഗസ്റ്റ് 24 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പാടിയിൽ അങ്കണവാടിയിൽ വച്ച് നടക്കും.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനവും ഉപഹാര വിതരണവും നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് അംഗം കെ പ്രിയേഷ് അധ്യക്ഷത വഹിക്കും.
തുടർന്ന് അങ്കണവാടി വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.