പാമ്പുരുത്തി:-സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ദേശീയതലത്തില്‍ നാലാം സ്ഥാനം നേടിയ ഷംഹാന ശംസിനെ എസ്.ഡി.പി.ഐ. പാമ്പുരുത്തി ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. സിബിഎസ്ഇ 2021-22 അധ്യയന വര്‍ഷം നടത്തിയ പത്താം ക്ലാസ്സ് പരീക്ഷയില്‍ ദേശീയ തലത്തില്‍ നാലാം സ്ഥാനവും കണ്ണൂര്‍ സഹോദയയില്‍ ഒന്നാം സ്ഥാനവുമാണ് ഷംഹാന ശംസ് നേടിയത്. ഷംഹാന ശംസിനു ബ്രാഞ്ച് കമ്മിറ്റിയുടെ ഉപഹാരം എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എ പി മുസ്തഫ വിതരണം ചെയ്തു. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം ഷൗക്കത്തലി, എം റാസിഖ് സംബന്ധിച്ചു. നാറാത്ത് പാമ്പുരുത്തിയിലെ സുമയ്യാസില്‍ ബിസിനസ്സുകാരനായ ഷംസുദ്ദീന്റെയും അധ്യാപികയായ സുമയ്യയുടെയും മൂത്ത മകളാണ് ഷംഹാന ശംസ്. ഷംഹാന ശംസിന് ഉന്നതസ്ഥാനത്തെത്താന്‍ കഴിയട്ടെയെന്ന് ആശംസിക്കുകയും മറ്റു വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാണെന്നും എ പി മുസ്തഫ ആശംസിച്ചു. രക്ഷിതാക്കളുടെ പിന്തുണയും പ്രോല്‍സാഹനവുമാണ് മികച്ച വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നതെന്നും ഇത്തരം രക്ഷിതാക്കള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.