കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പമ്പ് എൽ.പി സ്കൂളിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്കൂൾ പ്രധാന അധ്യാപിക പി .ശോഭ പതാക ഉയർത്തി .
പരിപാടിയിൽ പ്രധാന അധ്യാപിക പി.ശോഭ സ്വാഗതവും സ്കൂൾ പി.ടി.എ പ്രസിഡന്റ് കൊടുവള്ളി ബിജു അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ വാർഡ് മെമ്പറും നാറാത്ത് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ കാണി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിതി എത്തിയ എക്സ് സർവ്വീസസ് ചേലേരി സെക്രട്ടറിയും സൈനികനുമായിരുന്ന എം.വി. ദിനേശൻ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. ചടങ്ങിന് ആശംസയർപ്പിച്ച് മദർ പി.ടി.എ.പ്രസിഡന്റ് മഞ്ജു സുധീഷ് ഏറൻ ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ലീഡർ ഇഷാൻ കെ.സുധീഷ് ചടങ്ങിന് നന്ദി പറഞ്ഞു.
തുടർന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന സന്ദേശമടങ്ങിയ പ്ലകാർഡുകളും , പതാകയുമേന്തി കൊണ്ടുള്ള വർണ്ണ ശബളമായ സ്വാതന്ത്ര്യ ദിന റാലിയും നടന്നു. റാലിക്ക് മുൻ നിരയിൽ ഗാന്ധിജി, ഇന്ദിര ഗാന്ധി , ഭാരത മാതാ, ഝാൻസി റാണി, സേനാപതി , നെഹ്റു തുടങ്ങിയ കുട്ടികളുടെ പ്രഛന്നവേഷങ്ങൾ റാലിക്ക് മികവേകി.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ മൊടപ്പത്തി ലക്ഷ്ണമൻ ആലപിച്ച 'ഭാരതമെന്നാൽ പാരിൽ നടുവിൽ കേവലമൊരു പിടി മണ്ണല്ല , എന്ന ഗാനാലാപനത്തോടെ കലാപരിപാടികൾ തുടക്കമായി തുടർന്ന് ദേശഭക്തി ഗാനം, സ്വാതന്ത്ര്യ ദിനക്വിസ് മത്സരം ,പതാക നിർമ്മാണം എന്നിവയും. ഉച്ചക്ക് പായസ വിതരണവും നടന്നു. ചടങ്ങിന് സ്കൂൾ അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി.