മയ്യിൽ :- വിദ്യാർഥിനികളെ പീഡി പ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു. മയ്യിൽ പഴശി സ്വദേശിയായ സതീശന് എതിരെയാണു പോക്സോ നിയമപ്രകാരം കേസെടുത്തത്. ജൂലൈ 27ന് ആണ് 3 വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി വന്നത്.
വിദ്യാർഥിനികൾ സ്കൂൾ അധികൃത രെയും കൗൺസിലറെയും വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ എത്തി മയ്യിൽ പൊലീസിൽ പരാതി നൽകി. ഇവരുടെ മൊഴിയെടുത്ത മയ്യിൽ പൊലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷും സംഘവും ഇന്നലെ വൈകിട്ടോടെ സതീശനെ അറസ്റ്റ് ചെയ്തു. തുടർന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.