മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ പദയാത്ര സംഘടിപ്പിച്ചു. ജാഥ ക്യാപ്റ്റൻ സി.വിനോദ് കുമാറിന് ലോയേഴ്സ് ജില്ല പ്രസിഡണ്ട് അഡ്വ: മനോജ് കുമാർ പതാക കൈമാറി.
സമാപന സമ്മേളനം കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ട് അഡ്വ: വി.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.പി.ശശീധരൻ , യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, ടി. നാസാർ , പി.പി. മമ്മു, പ്രജീഷ് കോറളായി, അഡ്വ: കെ.കലേഷ്, കെ.ഷിജിൽ മാസ്റ്റർ,കെ. ഷംന, ഇ. ഷൺമുഖൻ,കെ. സബിത , കെ. പ്രഭാഷ്, എന്നിവർ സംബന്ധിച്ചു.