നണിയൂർ നമ്പ്രം:- നണിയൂർ നമ്പ്രം കോൺഗ്രസ്സ് സൗത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി പായസവിതരണവും SSLC ,+2 വിജയികൾക്കുള്ള അനുമോദനവും നടന്നു .
നണിയൂർ നമ്പ്രം സൗത്തിൽ നടന്ന പരിപാടിയിൽ കെ.കെ.അബ്ദുള്ളയുടെ നേതൃത്വത്തിൽ പതാക ഉയർത്തിയ ശേഷം പായസവിതരണം നടന്നു തുടർന്ന് സുനി കൊയിലേരിയൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ് DCC ജനറൽ സെക്രട്ടറി കെ.സി ഗണേശൻ ഉത്ഘാടനവും വിജയികൾക്കുള്ള അനുമോദനവും നിർവഹിച്ചു കെ.കെ.അബ്ദുള്ള , മായ എന്നിവർ സംസാരിച്ചു