വേശാലയിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു



കറ്റ്വാട്ടൂർ:-ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ വർഗീയ വാദികൾക്ക് പങ്കില്ല എന്ന മുദ്രാവാക്യമുയർത്തികൊണ്ട് കർഷക സംഘം, സിഐടിയു, കർഷക തൊഴിലാളി യൂനിയൻ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആഗസ്ത് 14ന് വൈകുന്നേരം കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന സാമൂഹിക് ജാഗരൺ സംഗമത്തിൻ്റെ പ്രചരണാർത്ഥം വേശാല ലോക്കൽ തല കാൽനട പ്രചരണജാഥ സംഘടിപ്പിച്ചു.

കർഷക തൊഴിലാളി യൂനിയൻ മയ്യിൽ ഏറിയ കമ്മറ്റി അംഗം സി.സുജാത നയിച്ച ജാഥ കോ മക്കരിയിൽ കർഷക സംഘം ജില്ലാ കമ്മറ്റി അംഗം എം.ദാമോദരൻ ഉൽഘാടനം ചെയതു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർക്ക് പുറമെ കെ.ഗണേശൻ, എ.ഗിരിധരൻ, കുതിരയോടൻ രാജൻ, എം.ബാബുരാജ്, കെ.രാമചന്ദ്രൻ ,കെ. പ്രിയേഷ് കുമാർ, സി. നിജിലേഷ്, കെ.വി.പ്രതീഷ് എന്നിവർ സംസാരിച്ചു.

ചെറാട്ട് മൂലയിൽ നടന്ന സമാപന പൊതുയോഗത്തിൽ CITU മയ്യിൽ ഏറിയ പ്രസിഡണ്ട് കെ.നാണു സംസാരിച്ചു.കെ.കെ.ഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷ്യത  വഹിച്ചു.







Previous Post Next Post