കൊളച്ചേരി:-സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ വർഗീയ വാദികൾക്ക് ഒരു പങ്കുമില്ല, ചരിത്രം തിരുത്തി എഴുതരുത് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കർഷക സംഘം , സിഐടിയു ,കർഷകതൊഴിലാളി യൂനിയൻ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 14 ന് കണ്ണൂരിൽ നടക്കുന്ന സാമൂഹിക് ജാഗരൺ സംഗമത്തിന്റെ ഭാഗമായി കൊളച്ചേരി വില്ലേജിൽ കാൽനട ജാഥ നടത്തി.
കരിങ്കൽ കുഴിയിൽ വെച്ച് CPM കൊളച്ചേരി ലോക്കൽ സിക്രട്ടറി കെ. രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി രമേശൻ അധ്യക്ഷത വഹിച്ചു കെ.പി. സജീവൻ സ്വാഗതം പറഞ്ഞു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ CITU ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.ശ്രീധരൻ എം.വേലായുധൻ, കർഷക സംഘം വില്ലേജ് പ്രസിഡന്റ് എം. രാമചന്ദ്രൻ ജാഥാലീഡർ കർഷക സംഘം മയ്യിൽ ഏരിയാ ജോയൻറ് സെക്രട്ടറി എം.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന പൊതുയോഗം സി.രജുകുമാർ ഉദ്ഘാടനം ചെയ്തു.