കായച്ചിറയിൽ വാട്ടർ ഷെഡ് - കിണർ റീചാർജ്ജ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 


കൊളച്ചേരി:-കൊളച്ചേരി പഞ്ചായത്തിലെ കായച്ചിറ2 വാട്ടർ ഷെഡിൽ ഉൾപ്പെട്ട കിണർ റീചാർജ്ജിങ് പ്രവർത്തി ഉൽഘാടനം ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ പി അബ്ദുൽ മജീദ് അവർകൾ ഉൽഘാടനം ചെയ്തു.

ചടങ്ങിൽ വൈസ്‌ പ്രസിഡന്റ് എം സജിമ അധ്യക്ഷത വഹിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർമാരായ അബ്ദുൽ സലാം കെ.പി, അസ്മ കെ.വി , ബാല സുബ്രഹ്മണ്യൻ, മെമ്പർമാരായ നാരായണൻ കെ.പി, അജിത ഇ കെ, ഗീത വി വി, അഷ്റഫ്, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.  ജല സംരക്ഷണ വകുപ്പ് ഓവർസീയർ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമ ചന്ദ്രൻ നന്ദിയും അർപ്പിച്ചു.


Previous Post Next Post