കമ്പിൽ :- വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കമ്പിൽ യുവജന വായനശാല & ഗ്രന്ഥാലയം നാറാത്ത് ഈസ്റ്റ് എൽപി സ്കൂളിൽ എഴുത്ത് പെട്ടി സ്ഥാപിച്ചു നാടകകൃത്ത് ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.
സ്കൂൾ അധ്യാപിക പി.കെ ഷീമ അധ്യക്ഷത വഹിച്ചു. എൻ. അശോകൻ , ടി.ലീല ,സമീറ ടീച്ചർ , സി.കുമാരി പ്രസംഗിച്ചു. വായനശാല സെക്രട്ടറി അരക്കൻ പുരുഷോത്തമൻ സ്വാഗതവും പി. അനഘ ടീച്ചർ നന്ദിയും പറഞ്ഞു