കുറ്റ്യാട്ടൂർ സൂപ്പി പീടിക ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 50 ലിറ്റർ വാഷ് പിടികൂടി

 


മയ്യിൽ:-ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം കുറ്റ്യാട്ടൂർ സൂപ്പി പീടിക ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ലിറ്റർ വാഷ് പിടികൂടി. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. വാറ്റ് കേന്ദ്രം തകർത്തു. സംഭവത്തിൽ അബ്കാരി കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങിയതായി എക്സൈസ് അധികൃതർ പറഞ്ഞു.

തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വി, സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി.വി, ശരത്ത് കെ, വിനീഷ് കെ, ഡ്രൈവർ അജിത്ത് പി.വി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Previous Post Next Post