നാറാത്ത് :- ഈവർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം 4.30 ന് കൊളച്ചേരി സ്റ്റേഡിയം ഗ്രൗണ്ടിൽ സ്വാഗതസംഘം പ്രസിഡന്റ് ശ്രീ.കെ വി വിദ്യാധരൻ്റെ അധ്യക്ഷതയിൽ ചലച്ചിത്രതാരം മാളവിക നാരായണൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് കൊളച്ചേരി സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന വർണ്ണ ശഭളമായ ശോഭായാത്ര നാറാത്ത് ശ്രീ പാണ്ഡിയൻ തടം സന്നിധിയിൽ സമാപിക്കും.
നിശ്ചല ദൃശ്യങ്ങൾ, കൃഷ്ണവേഷങ്ങൾ, ഗോപന്മാരും, ഗോപികമാരും, വാദ്യമേളങ്ങൾ, പുണ്ണ്യ പുരാണ കഥാപാത്രങ്ങൾ, ഭജന സംഘം, നൃത്ത നൃത്ത്യങ്ങൾ തുടങ്ങിയവ ശോഭയാത്രയ്ക്കു മാറ്റേകും. പായസ ദാനത്തോടെ പരിപാടി സമാപിക്കും.