എസ്.ഡി.പി.ഐ. കൊളച്ചേരി പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

 



ചേലേരി:- മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ എല്ലാ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് പറഞ്ഞു. എസ്.ഡി.പി.ഐ. കൊളച്ചേരി പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേലേരിയിലെ ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ചത് എല്ലാവരും ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ്. സേവനപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മുന്‍കാലങ്ങളിലും മഹത്തായ മാതൃകയാണ് കാണിച്ചിട്ടുള്ളത്. 

സംസ്ഥാനത്ത് പ്രളയസാധ്യതാ മുന്നറിയിപ്പുകള്‍ വീണ്ടും നല്‍കുമ്പോള്‍ സദാസമയവും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകര്‍ സജ്ജമായിരിക്കണം. അധികൃതരുടെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കാന്‍ പൊതുജനങ്ങളും സന്നദ്ധപ്രവര്‍ത്തകരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപി ഐ കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി എം ഷൗക്കത്തലി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അമീര്‍ അലി അ്ധ്യക്ഷത വഹിച്ചു. എസ്ഡിപി ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മുഹമ്മദലി തളിപ്പറമ്പ് സംസാരിച്ചു.

Previous Post Next Post