കമ്പിൽ:- പാട്ടയം കലാഗ്രാമവും ജനാധിപത്യ മഹിള അസോസിയേഷൻ എടക്കൈ യൂനിറ്റ് , DYFI പാട്ടയം യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്നേഹാദരം സംഘടിപ്പിച്ചു.
ഇന്ത്യ ബുക്കോഫ്റെക്കോഡ് അവാർഡിന് അർഹയായ ദീപക്ഷിക,വേൾഡ് കരാട്ടെ ഫെഡറേഷൻ - സെക്കന്റ് ബെൽറ്റ് നേടിയ ആരോമൽ നാരായണൻ, കൂടാതെ SSLC +2, ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും ചടങ്ങിൽ വച്ച് അഭിനന്ദിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ പി വി വൽസൻ മാസ്റ്റർ പരിപാടിയിൽ ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ്ട്രഷറർ വസന്ത കെ അദ്ധ്യക്ഷത വഹിച്ചു.
സ്പർശനം ചാരിറ്റബിൽ ചെയർമാൻ - ചന്ദ്രൻ MK, നാരായണൻ കരിയിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. പാട്ടയംകലാഗ്രാമം സിക്രട്ടറി സജിത്ത് പാട്ടയം സ്വാഗതവും,അരുൺ കുമാർ നന്ദിയും പറഞ്ഞു.