യുവമോർച്ച മണ്ഡലം കമ്മറ്റി തിരംഗ യാത്ര; ബൈക്ക് റാലി സംഘടിപ്പിച്ചു

 


മയ്യിൽ:-ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ഭാരതീയ യുവമോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. റിട്ട. സുബേദാർ മേജർ ശ്രീധരൻ കാരാട്ട് ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ ജാഥ ക്യാപ്റ്റൻ യുവമോർച്ച മയ്യിൽ മണ്ഡലം പ്രസിഡണ്ട് എം ദിൽജിത്തിന് പതാക കൈമാറി.

ബിജെപി മണ്ഡലം പ്രസിഡണ്ട് സുമേഷ് എസ്, ജനറൽ സിക്രട്ടറി ശ്രീഷ് മീനാത്ത് മണ്ഡലം, ട്രഷറർ ബാബുരാജ്, മാണിയൂർ ഏരിയ പ്രസിഡണ്ട് ദിനേശൻ, ജനറൽ സിക്രട്ടറി മനീഷ്, കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, ജനറൽ സിക്രട്ടറി ദേവരാജൻ, മയ്യിൽ ജനറൽ സിക്രട്ടറി ആർ.പി ദിനേശൻ, കുറ്റ്യാട്ടൂർ ഏരിയ പ്രസിഡണ്ട് പ്രമോദ് കെ അശോകൻ, എം വേണുഗോപാൽ, മിഥുൻ രാജ്, നിഖിൽ തുടങ്ങിയവർ പങ്കെടുത്തു

Previous Post Next Post