ജില്ലയിലെ ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു

 



കണ്ണൂർ:-ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ 2021-22 വര്‍ഷത്തെ ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് മാസ ശമ്പളം 7,000 രൂപ പരിധി വെച്ച് 20 ശതമാനവും ബോണസിന് പുറമെ മുഴുവന്‍ ജീവനക്കാര്‍ക്കും 600 രൂപ  പാരിതോഷികമായി നല്‍കാനും ധാരണയായി. ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജ്, ടി കെ പുരുഷോത്തമന്‍, സി പി ആലിക്കുഞ്ഞി, കെ ജയരാജന്‍, രാധാകൃഷ്ണന്‍, ദീജ മനോജ്, കെ പി സഹദേവന്‍, പി ഹരീന്ദ്രന്‍, പി പി രാജേഷ്, എം വേണുഗോപാല്‍, പി പ്രസൂണ്‍ ബാബു, സനില്‍ സെബാസ്റ്റ്യന്‍, ലിബിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.


ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകളിലെ (ഹോള്‍സെയില്‍ ആന്റ് റിട്ടെയില്‍) സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 2021-22 വര്‍ഷത്തെ ബോണസ് തര്‍ക്കം മാസ ശമ്പളം 11,500 രൂപ പരിധി വെച്ച് 20 ശതമാനവും ബോണസും നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന എക്‌സ്‌ഗ്രേഷ്യ തുടര്‍ന്നും നല്‍കുവാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി-തൊഴിലുടമ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ എം വി രാമകൃഷ്ഷണന്‍, കെ കെ ജയരാജ്, കെ പി സഹദേവന്‍, പി ഹരീന്ദ്രന്‍, എം കെ സുജിത്ത്, പി പ്രസൂണ്‍ ബാബു, സീന സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.


ജില്ലയിലെ പാചകവാതക ഏജന്‍സികളില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ 2021-22വര്‍ഷത്തെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ഓഫീസര്‍എം മനോജിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍ന്നു. തൊഴിലാളി - തൊഴിലുടമ യോഗത്തില്‍ തൊഴിലാളികളുടെ ഒരു വര്‍ഷത്തെ മൊത്ത വരുമാനത്തിന്റെ 14.25ശതമാനം ബോണസ് നല്‍കാന്‍ തീരുമാനമായി. യോഗത്തില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് വി നരേന്ദ്രന്‍, എന്‍ കൃഷ്ണദാസ്, ജയകൃഷ്ണന്‍, സജിത്ത്, എസ് അര്‍ജുന്‍ എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് എ പ്രേമരാജന്‍, പി ചന്ദ്രന്‍, കെ വി രാമചന്ദ്രന്‍, എം വി മുരളീധരന്‍, എം പി രാജീവന്‍ എന്നിവരും പങ്കെടുത്തു.

Previous Post Next Post