കണ്ണാടിപ്പറമ്പ്:- സ്റ്റെപ്പ്റോഡിനു സമീപം മണ്ണുമാന്തി യന്ത്രം ചതുപ്പിൽ താഴ്ന്നു. തുടർന്ന് ഇത് പുറത്തെടുക്കാൻ വന്ന മണ്ണുമാന്തിയും ചളിയിൽ താഴ്ന്നു. ചെറിയ മണ്ണുമാന്തി യന്ത്രമാണ് ആദ്യം ചളിയിൽ പൂണ്ടത്. ഇന്ന് വൈകുന്നേരമാണ് സംഭവം.
ചതുപ്പ് നിലം വൃത്തിയാക്കാനും മറ്റുമായാണ് ഹിറ്റാച്ചി എത്തിച്ചത്. എന്നാൽ ഇത് ചതുപ്പിൽ പൂർണമായും താഴ്ന്നുപോയി. ഡ്രൈവർ രക്ഷപ്പെട്ടു. പിന്നീട് ഇത് പുറത്തെടുക്കാൻ വലിയ ജെ.സി.ബി കൊണ്ടുവന്നെങ്കിലും അതും ചതുപ്പിൽ പൂണ്ടു.
വൈകുന്നേരമായിട്ടും രണ്ടു യന്ത്രങ്ങളും പുറത്തെടുക്കാനായിട്ടില്ല. ഒടുവി മണ്ണുമാന്തി യന്ത്രവും പുറത്തെടുക്കാനായി ഒരു വലിയ ജെ.സി.ബി കൂടി കൊണ്ടുവന്നെങ്കിലും ചതുപ്പിലേക്ക് ഇറക്കിയിട്ടില്ല. അതും പൂണ്ടുപോകുമോയെന്ന ആശങ്കയിലാണ്.
പരിസരവാസികൾ യന്ത്രങ്ങൾ പുറത്തെടുക്കാൻ കഠിനപരിശ്രമം നടത്തുന്നുണ്ട്.