ചേലേരിമുക്ക്:- തെങ്ങ് മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് നൂഞ്ഞേരി വടക്കേ മൊട്ട കിഴക്കയിൽഅബ്ദുൽ ജലീൽ (41) മരണപ്പെട്ടു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടം നടന്ന ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും അൽപസമയം മുമ്പ് മരണപ്പെടുകയായിരുന്നു.
ഉസ്മാൻ മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: നൂറുന്നിസ (നിടുവാട്ട്). മക്കൾ: ഫാത്തിമ , മുഹമ്മദ് . സഹോദരങ്ങൾ: സലാം, സത്താർ, കദീജ, അസീസ്, സൗദ, ജുവൈരിയ, റഹൂഫ്.