കമ്പിൽ :- അക്ഷര കോളേജിൽ ആസാദികാ അമൃതമഹോത്സവത്തിന് മുന്നൊരുക്കങ്ങൾ തുടങ്ങി. വിദ്യാർത്ഥികൾക്ക് ദേശീയ പതാക കൈമാറൽ ചടങ്ങ് പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.
ആഗസ്റ്റ് 13 നു രാവിലെ പതാക ഉയർത്തി ആഘോഷ പരിപാടികൾ ആരംഭിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനമാക്കി പ്രസംഗം, പ്രശ്നോത്തരി, ദേശഭക്തി ഗാനം, മത്സരങ്ങൾ നടക്കും