കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ യുദ്ധത്തിനെതിരെ കുരുന്നുകളുടെ സമാധാന റാലി


കൊളച്ചേരി: - 
ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി സമാധാന റാലി സംഘടിപ്പിച്ചു.റിട്ടയേർഡ് സുബേദാർ എം.സുകുമാരൻ ഫ്ലാഗ് ഓഫ് ചെയ്തു. 

കളിമുറ്റം ബോധനോദ്യാനത്തിലെ സഡാക്കോ ശില്പത്തിനു മുന്നിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു.  

സുബേദാർ എം സുകുമാരനുമായി കുട്ടികൾ മുഖാമുഖം നടത്തി.പി.പി.കുഞ്ഞിരാമൻ അധ്യക്ഷനായി. വി. രേഖ,പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ, വി.വി. രേഷ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.




Previous Post Next Post