മയ്യിൽ കൃഷിഭവൻ കർഷകദിനത്തിൽ ആദരിക്കുന്നതിനായി കർഷകരിൽ നിന്നും നാമനിർദ്ദേശം ക്ഷണിക്കുന്നു


മയ്യിൽ :- 
മയ്യിൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഈ വർഷത്തെ കർഷകദിനം 2022 ആഗസ്റ്റ് 17 ന് വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് .ഇതോടൊപ്പം കർഷകദിനത്തിൽ ആദരിക്കുന്ന കർഷകരെ തിരഞ്ഞെടുക്കുന്നതിന് നാമനിർദ്ദേശം ക്ഷണിക്കുന്നു. 

താഴെ പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കർഷകരിൽ നിന്നും  2022 ആഗസ്റ്റ് 12 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി (വാട്ട്സ്ആപ് മുഖാന്തിരം ) നാമനിർദ്ദേശം സമർപ്പിക്കേണ്ടതാണ്.

വാട്ട്സ്ആപ് നമ്പർ 9605648732, 9961116020

കർഷകന് നേരിട്ടും വാർഡ് മെമ്പർ കാർഷിക വികസന സമിതി അംഗങ്ങൾ,മറ്റ് കർഷകർ മുഖേനെയും നാമനിർദ്ദേശം സമർപ്പിക്കാവുന്നതാണ്.

1. പഞ്ചായത്തിലെ മികച്ച മുതിർന്ന കർഷകൻ

2. പഞ്ചായത്തിലെ മികച്ച കർഷക തൊഴിലാളി

3. പഞ്ചായത്തിലെ മികച്ച വനിതാ കർഷക

4. പഞ്ചായത്തിലെ മികച്ച എസ്.സി ,എസ്.ടി കർഷകൻ

5. പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കുട്ടി കർഷകൻ

6. പഞ്ചായത്തിലെ മികച്ച നെൽ കർഷകൻ

 7. പഞ്ചായത്തിലെ മികച്ച സമ്മിശ്ര കർഷകൻ

8. പഞ്ചായത്തിലെ മികച്ച പച്ചക്കറി കർഷകൻ

9 .പഞ്ചായത്തിലെ മികച്ച നാളികേര കർഷകൻ

10. പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകൻ

11. പഞ്ചായത്തിലെ മികച്ച കർഷക ഗ്രൂപ്പ്

12. പഞ്ചായത്തിലെ മികച്ച യുവ കർഷകൻ

ഈ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 

Previous Post Next Post