പെരുമാച്ചേരി :- പെരുമാച്ചേരി ജയ് കിസ്സാൻ കാർഷിക ഉത്പാദക വിപണന സ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് പച്ചക്കറി ചന്തയ്ക്ക് തുടക്കമായി. പച്ചക്കറി ചന്തയുടെ ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്ത് വൈ. പ്രസിഡന്റ് എം സജിമ, കെ പി ചന്ദ്രന് നൽകികൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ പ്രസിഡന്റ് എ കെ കുഞ്ഞിരാമൻ, കെ നാരായണൻ, കെ രമേശൻ, കണ്ണൻ മാസ്റ്റർ, കെ രവീന്ദ്രൻ, ഗൗരി, രാധാമണി, വിലാസിനി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.