കമ്പിൽ :-കമ്പിൽ ലത്വീഫിയ്യ അറബിക് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകൾ നടത്തി.പ്രബന്ധ രചനാ മത്സരം, ക്വിസ് പ്രോഗ്രാം, ദേശീയ ഗാനാലാപനം മത്സരം,
നടത്തി.പരിപാടിയിൽ അഷ്‌റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് മാനേജർ ജംഷീർ ദാരിമി ഉത്ഘാടനം ചെയ്തു.. പരിപാടിയുടെ നേതൃത്വം ഖാസിം ഹുദവി നിർവഹിച്ചു.തൈബ ടീച്ചർ, റുബയ്യ ടീച്ചർ, നസീമ ടീച്ചർ,റംല ടീച്ചർ സംസാരിച്ചു.