സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി നാടുകാണി അൽമഖറിൽ കാരുണ്യം ദഅവ സെൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

 


തളിപ്പറമ്പ്:- സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം  വാർഷികത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ  75 പേർ രക്തദാനം ചെയ്യുന്ന  മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി  ആഗസ്റ്റ് 15ന് കണ്ണൂർ ജില്ലാ ഗവൺമെന്റ് ആശുപത്രിയും ,നാടുകാണി അൽ മഖർ കാരുണ്യം ദഅവ സെല്ലുമായി സഹകരിച്ച്നാടുകാണി അൽ മഖർ ക്യാമ്പസ്സിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

അൽ മഖർ കോൺഫറൻസ് ഹാളിൽ നടന്ന സംഗമം അൽ മഖർ ജനറൽ സെക്രട്ടറി പട്ടുവം കെ.പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ എസ് . വൈ .എസ് കേരള സംസ്ഥാന ഉപാധ്യക്ഷൻ_ സയ്യിദ് മുഹമ്മദ്‌ തുറാബ് അസ്സഖാഫ ഉദ്ഘാടനം ചെയ്തു അബ്ദുൽ ഗഫൂർബാഖവി കാമിൽ സഖാഫി പെരുമുഖം,,മുസ്തഫ ദാരിമി കടാങ്കോട്,എംവി അബ്ദുറഹ്മാൻ ബാഖവി പരിയാരം,,മുട്ടിൽ മുഹമ്മദ്‌ കുഞ്ഞി ബാഖവി,അബ്ദു റഷീദ് ദാരിമി നുഞ്ഞേരി ,അലി കുഞ്ഞി ദാരിമി എരുവാട്ടി, അബ്ദു സമദ് അമാനി പട്ടുവം, അബ്ദുൽ ജബ്ബാർ ഹാജി, അനസ് അമാനി ഏഴാംമൈൽ, അജീഷ് തടിക്കടവ്ബി,.ഡി.കെ കണ്ണൂർ ജില്ലാ പ്രസിഡന്റ്,അനസ് ചെറുകുന്ന് ബി.ഡികെ കണ്ണൂർ താലുക്ക് പ്രസിഡന്റ്,സഈദ് മുട്ടിൽബി.ഡി. കെ കണ്ണൂർ താലുക്ക് ജനറൽ സെക്രട്ടറിതുടങ്ങിയവർ പങ്കെടുത്തു അജ്മൽ കൊയിലാണ്ടി സ്വാഗതവും റിയാസ് വാരം നന്ദിയും പറഞ്ഞു.

Previous Post Next Post