കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു


മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ്  ആഗസ്ത് 9 ന് ദേശീയ വ്യാപാരി ദിനം സമുചിതമായി ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് പി പി സിദ്ദിഖ് മയ്യിൽ ടൗണിൽ പതാക ഉയർത്തി  മധുര വിതരണം ചെയ്തു പരിപാടി ഉദ്ഘാടനം ചെയ്തു .

തുടർന്ന് മയ്യിൽ വ്യാപാര ഭവനിൽ ചേർന്ന  യോഗത്തിൽ യൂണിറ്റ് സെക്രട്ടറി രാജീവ് മാണിക്കോത്ത് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് പി പി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പി അബ്ദുൾ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി .

എം ഒ നാരായണൻ, മജീദ് യു പി എന്നിവർ സംസാരിച്ചു ദീർഘ കാലമായി വ്യാപാര രംഗത്ത് സേവനം അനുഷ്ഠിക്കുന്ന മയ്യിൽ യൂണിറ്റിലെ  മുതിർന്ന വ്യാപാരികളെ ആദരിച്ചു.

ദീർഘ കാലമായി വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന വ്യാപാരികളായ കെ കെ അലി, അലവി എംപി, നാരായണൻ ശ്രീജസ്റ്റോർ , സരോജിനി എം, കെ എം മുഹമ്മദ്, മുഹമ്മദ് കുഞ്ഞി കണ്ടകൈ, എം എം ജയരാജൻ, ഇ കെ മുഹമ്മദാലി,  ഭാസ്കരൻ പി പി, എൻ ദാസൻ, മർസൂഖ് പി, ടി കെ പത്മനാഭൻ, ടി വി മൂസാൻകുട്ടി  , എന്നിവരെ പൊന്നാട അണിയിച്ചും, മൊമൻറ്റോ നൽകിയും ആദരിച്ചു.

യോഗാനന്തരം മധുര പലഹാര വിതരണം നടത്തി വ്യാപാരികൾ സന്തോഷം പങ്കുവെച്ചു.




Previous Post Next Post