ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഫൗസിയ ഹസന്‍ അന്തരിച്ചു

 



ന്യൂ ഡൽഹി:-ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട മാലിദ്വീപ് വനിത ഫൗസിയ ഹസന്‍ അന്തരിച്ചു. ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 79 വയസായിരുന്നു.

ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍ വാസം അനുഷ്ഠിച്ചു. ചലച്ചിത്ര നടിയും മാലിദ്വീപ് സെന്‍സര്‍ ബോര്‍ഡില്‍ ഓഫീസറുമായിരുന്നു ഫൗസിയ ഹസന്‍.

സ്വകാര്യ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് ഫൗസിയ ഹസന്‍ ശ്രീലങ്കയിൽ എത്തിയത്. അവിടെവച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം.

Previous Post Next Post