മയ്യിൽ:-ചരിത്രം തിരുത്തി എഴുതരുത്, ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ വർഗീയ വാദികൾക്ക് ഒരു പങ്കുമില്ല എന്ന ആഹ്വാനവുമായി കർഷകസംഘം, സിഐടിയു, കർഷക തൊഴിലാളി യൂനിയൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 14 ന് വൈകീട്ട് 4 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന സാമൂഹിക് ജാഗരൺ സംഗമത്തിന്റെ പ്രചാരണാർത്ഥം മയ്യിൽ ലോക്കൽ തല കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
സിഐടിയു മയ്യിൽ ഏറിയാ കമ്മറ്റി അംഗം എൻ കെ രാജൻ നയിച്ച ജാഥ കവിളിയോട്ട് ജനകീയ വായനശാലാ പരിസരത്ത് സിഐടിയു മയ്യിൽ ഏറിയാ സെക്രട്ടറി എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജാഥാ സ്വീകരണ കേന്ദങ്ങളിൽ പി കെ പ്രഭാകരൻ, സി കെ ശോഭന , കെ സി ജിതിൻ, എം വി ഓമന , ജിഷ്ണു കെ ആർ എന്നിവർ സംസാരിച്ചു. കാവിൻ മൂലയിൽ നടന്ന സമാപന സമ്മേളനം CPIM ജില്ലാ കമ്മറ്റി അംഗം കെ സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.