കൊളച്ചേരി :- പിറന്നാൾ ദിനത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിന് സാധനങ്ങൾ നൽകി ഋതിക മാതൃകയായി. കമ്പിൽ എ എൽ പി സ്കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഋതികയാണ് ഉച്ചഭക്ഷണത്തിന് പച്ചക്കറി സാധനങ്ങൾ നൽകി മറ്റു വിദ്യാർഥികൾക്ക് മാതൃകയായത്. സ്കൂൾ ഹെഡ് മിസ്ട്രസ് കെ.സ്മിത ടീച്ചർ ഏറ്റുവാങ്ങി.