കമ്പിൽ:- ദാറുസ്സലാം മദ്രസ്സ പന്ന്യങ്കണ്ടി, അൽ ബയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ, സ്വതന്ത്ര ദിനം ആഘോഷിച്ചു. പന്ന്യങ്കണ്ടി ഇസ്സത്തുൽ ഇസ്ലാം ജമാത്ത് കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി പന്ന്യങ്കണ്ടി മുദരീസ്സ് സയീദ് സഅദി സ്വതന്ത്ര ദിന സന്ദേശ പ്രഭാഷണം നടത്തി.
ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ പി ഖാദർക്കുട്ടി കൈരളി അക്കാദമി പ്രിൻസിപ്പാൾ ശങ്കരൻ, ദാറുസ്സലാം മദ്രസ്സ സദർ മുഅല്ലിം കുട്ടികളെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ പി ഖാദർക്കുട്ടി അൽബയാൻ ഇംഗ്ലീഷ് മീഡിയം മാനേജർ വി പി മുഹമ്മദ് കുഞ്ഞി ദാറുസ്സലാം മദ്രസ്സ മാനേജർ മുഹമ്മദ് കുഞ്ഞി ഹക്കിം, കെ എം മൊയ്ദു ഹാജി, ആൽബയാൻ പ്രിൻസിപ്പൾ സ്വപ്ന കമ്മിറ്റി മെമ്പർ മാരായ കെ പി കമാൽ , മദ്രസ്സ അധ്യാപകർ പങ്കെടുത്തു.