കയ്യങ്കോട് മദ്റസയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 


കയ്യങ്കോട് : സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് കയ്യങ്കോട് മദ്രസയിൽ മഹല്ല് ട്രഷറർ കെ ഖാദർ പതാക ഉയർത്തി. മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുറഹ്‍മാൻ യമാനി അധ്യക്ഷത വഹിച്ചു . ദർസ് മുദരിസ് സയ്യിദ് ശിബിലി ഫൈസി അൽ ബുഖാരി ഉദ്ഘാടനം നിർവഹിച്ചു.സദർ ഉസ്താദ് അഷ്‌റഫ് ഫൈസി പഴശ്ശി സ്വാതന്ത്ര്യ സന്ദേശം നൽകുകയും മഹല്ല് കമ്മിറ്റി മെമ്പർ ടി വി മുഹമ്മദ് കുട്ടി മാസ്റ്റർ, SKSSF കയ്യങ്കോട് ശാഖ ജനറൽ സെക്രട്ടറി സിനാൻ ടി വി തുടങ്ങിയവർ ആശംസയും പറഞ്ഞു . 

സുപ്രഭാതം പത്രത്തിന്റെ മദ്രസ തല ഉദ്ഘാടനം മഹല്ല് എക്സിക്യൂട്ടീവ് മെമ്പർ  ഉമ്മർ പി കെ കുഞ്ഞി മൊയ്‌ദീൻ സാഹിബിനെ വരിക്കാരനായി ചേർത്ത് കൊണ്ട്  നിർവഹിച്ചു . സർഫാസ് ഹുദവി സ്വാഗതവും സമീർ കെ നന്ദിയും പറഞ്ഞു .

Previous Post Next Post